ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത വഞ്ചിവീടുകൾക്കെതിരെ കേസെടുത്ത് പോലീസ്. ഇന്നലെ പുന്നമടയിൽ നോർത്ത് സിഐ കെ.പി.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. 10 വഞ്ചിവീടുകൾക്ക് എതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
സാമൂഹിക അകലം പാലിക്കുന്നുണ്ടോ, സഞ്ചാരികളുടെ എണ്ണം, കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നുണ്ടോ തുടങ്ങിയവ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് നടപടി. അടുത്ത ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.
അതേ സമയം സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത് എന്നും പൊലീസ് നടപടി വിനോദ സഞ്ചാര മേഖലയെ തകർക്കുന്നതാണെന്നും ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.വിനോദ് പറഞ്ഞു. സഞ്ചാരികളെ ഭയപ്പെടുത്തുന്ന തരത്തിലാണ് പൊലീസ് നടപടിയെന്നും വിനോദ് പറഞ്ഞു.
Post Your Comments