മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി അദ്ദേഹം കഴിഞ്ഞ മാസം ഔദ്യോഗിക വസതിയിൽ നിന്നും ഒഴിഞ്ഞിരുന്നു. തുടർന്ന് ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ‌്തു
ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് വി എസിന്റെ രാജി എന്ന് മകൻ അരുൺകുമാർ പ്രതികരിച്ചിരുന്നു. 2016 ജൂലായിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കും മുൻപേയാണ് രാജി എന്നതും ശ്രദ്ധേയമാണ്.
Post Your Comments