ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി 73-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി പ്രതിമയിലും രാജ്ഘട്ടിലും പുഷ്പാര്‍ച്ചന നടത്തി ‘ഗാന്ധി സ്നേഹം’ പ്രകടിപ്പിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷമായ പരിഹാസവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഗാന്ധിയെ അനുസ്മരിക്കുന്ന സംഘപരിവാര്‍ നേതാക്കളുടെ ‘നാക്കില്‍ റാം, ഹൃദയത്തില്‍ നാഥുറാം! കൈയ്യില്‍ പൂക്കള്‍, കക്ഷങ്ങളില്‍ കത്തി!’ എന്നതാണ് അവസ്ഥയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ നിരവധി ഭക്തര്‍ ‘ഗോഡ്‌സെ സിന്ദാബാദ്’ ഹാഷ്‌ടാഗ് ട്വീറ്റ് ചെയ്യുന്നു. അവരുടെ നേതാക്കള്‍ മഹാത്മാവിന് അധരസേവനം നല്‍കുമ്ബോഴാണിത്. വായില്‍ റാം, ഹൃദയത്തില്‍ നാഥുറാം! ൈകയ്യില്‍ പൂക്കള്‍, കക്ഷങ്ങളില്‍ കത്തി!’ -അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകം ഗാന്ധി രക്തസാക്ഷി ദിനം ആചരിക്കുേമ്ബാള് ഇന്ത്യയില്‍ ‘നാഥുറാം ഗോഡ്‌സെ’ എന്ന ഹാഷ്‌ടാഗ് ട്രെന്ഡിങ്ങിലെത്തിയിരിക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയ മതഭ്രാന്തന് നാഥുറാം വിനായക് ഗോഡ്സേക്ക് നന്ദി പറഞ്ഞ് സംഘ്പരിവാര്‍ അനുകൂലികള്‍ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളാണ് ഇതിന് കാരണം.
നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഗാന്ധി കൊലപ്പെടുത്തിയെന്നും രാജ്യം വിഭജിക്കുന്നതിന് കാരണമായെന്നുമാണ് ചില ട്വീറ്റുകള്‍. അതേസമയം, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരിയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവരും ഗാന്ധിജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments