മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി അദ്ദേഹം പുഷ്പാർച്ചന അർപ്പിക്കുകയും ചെയ്തു.
‘മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ആദർശങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ട്. അത് ഇനിയും തുടരും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഓരോ ഭാരതീയന്റേയും ക്ഷേമത്തിനും സമൃദ്ധിയ്ക്കുമായി സ്വയം സമർപ്പിച്ച മഹാന്മാരുടെ ത്യാഗത്തെ ഈ രക്തസാക്ഷി ദിനത്തിൽ സ്മരിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവരും മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അർപ്പിച്ചു. ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ പി നദ്ദയും ഗാന്ധിജിയ്ക്ക് ആദരവ് അർപ്പിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി അദ്ദേഹത്തിന് പുഷ്പാർച്ചന അർപ്പിച്ചു.
Post Your Comments