കുവൈറ്റ് : ഇന്ത്യയിലെ സെറം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ‘ഓക്സ്ഫോര്‍ഡ്’ ആന്റി കോവിഡ് വാക്സിന്‍ ‘അസ്ട്രാസെനക്ക’ അടിയന്തര ഉപയോഗത്തിന് ലൈസന്‍സ് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read Also : ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആശ്വാസവാർത്തയുമായി വിദ്യാഭ്യാസ വകുപ്പ്
ജോയിന്റ് ടെക്നിക്കല്‍ കമ്മിറ്റിയും ഡിപ്പാര്‍ട്മെന്‍റ് ഓഫ് രജിസ്ട്രഷന്‍ ആന്‍ഡ് കണ്ട്രോള്‍ ഓഫ്
മെഡിസിനും ചേര്‍ന്നുള്ള സംയുക്തമായിട്ടുള്ള തീരുമാനത്തെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയതെന്ന് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ ഡ്രഗ് ആന്‍ഡ് ഫുഡ് കണ്ട്രോള്‍ഡോ. അബ്ദുല്ല അല്‍ ബദര്‍ വെള്ളിയാഴ്ച പത്രക്കുറിപ്പിലുടെ വ്യക്തമാക്കി.
ഇന്ത്യയില്‍നിന്നും ‘ഓക്സ്ഫോര്‍ഡ് അസ്ട്രാസെനക്ക’ വാക്സിന്‍ ലഭ്യമാക്കുന്നതില്‍ മന്ത്രാലയം
വിജയിച്ചതായും പ്രതിരോധ കുത്തിവയ്പ്പ് പ്രോഗ്രാം വൈകാതിരിക്കാന്‍ ആദ്യ ബാച്ച്
ദിവസങ്ങള്‍ക്കുള്ളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും’ അല്‍-ബദര്‍ പറഞ്ഞു.
എല്ലാ ശാസ്ത്രീയ വിവരങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും സാങ്കേതിക സമിതിയുടെ വിപുലമായ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ ഉപയോഗിച്ചതിനുശേഷം അതിന്റെ സുരക്ഷയും മന്ത്രാലയം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുമെന്നും അതോടൊപ്പം സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഡാറ്റയും തുടര്‍ന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments