ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,083 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 1,07,33,131 ആയി ഉയര്‍ന്നു. എന്നാൽ അതേസമയം ഇന്നലെ 14,808 പേര് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,04,09,160 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ചികിത്സയിൽ ഉള്ളത് 1,69,824 പേരാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 137 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,54,147 ആയിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
എന്നാൽ അതേസമയം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6268 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 2,771 പുതിയ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments