Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

‘നേതാക്കള്‍ക്കെതിരെ മാത്രേ കേസെടുക്കൂ ചപ്പാത്തി ഓസിന് തിന്നാന്‍ വന്നവര്‍ക്കെതിരെ ഇല്ല‘; കെ.കെ രാഗേഷിനെ ട്രോളി പോസ്റ്റ്

കേരളത്തിൽ നിന്നും പോയ മറ്റ് രണ്ട് പേരെ പൊലീസ് പോലും തിരിഞ്ഞ് നോക്കിയില്ല

റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പി അടക്കമുള്ളവർക്കെതിരെ കേസെടുത്തെങ്കിലും കേരളത്തിൽ നിന്നും പോയ മറ്റ് രണ്ട് പേരെ പൊലീസ് പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് പരിഹാസ കുറിപ്പ്.

സമരത്തിൽ വലിയ പങ്കാളിത്തവുമായി മുൻനിരയിൽ തന്നെ നിലകൊണ്ട സഖാവ് കെ.കെ രാഗേഷിനും ബിനോയ് വിശ്വത്തിനും എതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നും ചോദിച്ചപ്പോൾ നേതാക്കള്‍ക്കെതിരെ മാത്രേ കേസ്സെടുക്കൂ ചപ്പാത്തി ഓസിന് തിന്നാന്‍ വന്നവര്‍ക്കെതിരെ കേസ്സെടുക്കില്ലെന്ന് പൊലീസ് പറഞ്ഞുവെന്നുമാണ് യുവരാജ് ഗോകുൽ എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിക്കുന്നത്.

Also Read: കമിതാക്കളെന്ന് സംശയിക്കുന്ന യുവതിയും യുവാവും ലോഡ്‌ജ്‌ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ

‘ശശി തരൂരിനും, രാജ്ദീപ് സര്‍ദേശായിക്കും ഒക്കെ എതിരെ പോലീസ് വെടിവച്ച് ആളെ കൊന്നു എന്നൊക്കെ നുണ പ്രചരിപ്പിച്ചതിന് 153A അടക്കമുള്ള വകുപ്പുകളിട്ട് കേസ്സെടുത്തിട്ടുണ്ട്… ഇതില്‍ കോമഡി എന്താണെന്ന് വെച്ചാല്‍ ജൂനിയര്‍ മാന്‍ഡ്രേക്കിലെ ജഗതിയെ പോലെ റോഡില്‍ പാ വിരിച്ച് കിടന്നിട്ടും സഖാവ് കെ.കെ രാഗേഷിനും ബിനോയ് വിശ്വത്തിനും എതിരെ പോലീസ് കേസെടുത്തിട്ടില്ല… ചോദിച്ചപ്പോള്‍ പോലീസ് പറയണത് നേതാക്കള്‍ക്കെതിരെ മാത്രേ കേസ്സെടുക്കൂ ചപ്പാത്തി ഓസിന് തിന്നാന്‍ വന്നവര്‍ക്കെതിരെ കേസ്സെടുക്കില്ലെന്നാണ്… സഖാക്കള്‍ നേതാക്കളാണെന്ന് പറഞ്ഞിട്ടും പോലീസ് വിശ്വസിക്കണില്ല… ഇന്ത്യയില്‍ ഇങ്ങനൊരു പാര്‍ട്ടിയുള്ളത് അറിയില്ലത്രേ…’- യുവാവ് കുറിച്ചു.

https://www.facebook.com/yuvrajgokulrs/posts/3882008288510417

shortlink

Related Articles

Post Your Comments

Related Articles


Back to top button