Latest NewsKeralaNattuvarthaNews

കമിതാക്കളെന്ന് സംശയിക്കുന്ന യുവതിയും യുവാവും ലോഡ്‌ജ്‌ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: ചാലക്കുടിയിലെ ഒരു ലോഡ്ജ് മുറിയിൽ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശിനി അനിത എന്നിവരാണ് മരിച്ചത്. അനിതയുടെ പന്ത്രണ്ടും പത്തും വയസുള്ള മക്കൾ ഒപ്പമുണ്ടായിരുന്നു. കുട്ടികള്‍ ഉറങ്ങുന്നതിനിടെയായിരുന്നു ഇവര്‍ ജീവനൊടുക്കിയത്.

അനിതയുടെ കുട്ടികളാണ് ലോഡ്ജ് ജീവനക്കാരെ വിവരം അറിയിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അങ്കമാലിയില്‍ താമസം ശരിയാകും വരെ ലോഡ്ജില്‍ താമസിക്കുമെന്നാണ് ഇവര്‍ മുറിയെടുക്കുമ്പോൾ ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നത്. അനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കുട്ടികളേയും കൂട്ടി വന്നതാണെന്ന് കരുതുന്നു. രണ്ട് ദിവസം മുമ്പാണ് ഇവർ ലോഡ്ജില്‍ മുറിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button