KeralaNattuvarthaNewsCrime

ഭാര്യയെ മറന്ന് അമ്പതുകാരിയുമായി അവിഹിതം; കാമുകിക്ക് യുവാവായ മറ്റൊരു കാമുകൻ, ഒടുവിൽ കാമുകൻമാർ തമ്മിൽ തല്ല്

ഭാര്യയേയും മക്കളെയും മറന്ന് അമ്പതുകാരിക്കൊപ്പം താമസം

അമ്പതുകാരിയുടെ കാമുകന്മാർ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചേനക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന അമ്പതുകാരിയുടെ വീട്ടിൽ വെച്ചാണ് സംഘർഷമുണ്ടായത്. കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്‌കുമാറിനാണ് (38) പരിക്കേറ്റത്. സന്തോഷിനെ മർദ്ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ സന്തോഷ് കുമാറിനെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. ഭാര്യയും മക്കളുമുള്ള സജിമോൻ ഇവരെ ഉപേക്ഷിച്ച് കാമുകിയായ മധ്യവയസ്കയ്ക്കൊപ്പമായിരുന്നു താമസം. എന്നാൽ, കാമുകിക്ക് മറ്റൊരു യുവാവുമായി അവിഹിതമുണ്ടെന്ന് കണ്ടെത്തിയ ഇയാൾ അവരെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു.

Also Read:പുരസ്കാരങ്ങൾ നൽകാതെ മുഖ്യമന്ത്രി, മേശപ്പുറത്ത് നിന്നുമെടുത്ത് ജേതാക്കൾ; സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നടന്നത്

താനില്ലാത്ത നേരം നോക്കി വീട്ടിലെത്തുന്ന യുവാവിനെ പിടികൂടാനായി ഇയാൾ വീട്ടിൽ നിന്നും ഇറങ്ങുകയാണെന്ന് വരുത്തിതീർത്ത് ശേഷം റൂമിനുള്ളിൽ ഒളിച്ചിരുന്നു. ഈ സമയം വീട്ടിലെത്തിയ സന്തോഷ്‌കുമാർ അകത്തു കയറിയെങ്കിലും സജിമോൻ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. ശുചിമുറിയിൽ ഒളിച്ചെങ്കിലും പുറത്തുവന്നപ്പോൾ സജിമോൻ ഇയാളെ കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button