KeralaLatest NewsNews

ശോഭാ സുരേന്ദ്രന്‍ ഒടുവില്‍ അയയുന്നു ; പരാതികള്‍ പരിഹരിയ്ക്കാമെന്ന് ഉറപ്പ് നല്‍കി ബിജെപി കേന്ദ്ര നേതൃത്വം

തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്

തിരുവനന്തപുരം : മാസങ്ങളായി സംസ്ഥാന നേതൃത്വവുമായി ഉടക്കി നിന്നിരുന്ന ശോഭാ സുരേന്ദ്രന്‍ ഒടുവില്‍ അയയുന്നു. ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിയ്ക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയിരിയ്ക്കുകയാണ്. നിര്‍മ്മല സീതാരാമനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭ ചര്‍ച്ച നടത്തി.

കേന്ദ്ര നേതൃത്വത്തെ നിരവധി തവണ സമീപിച്ച ശോഭയുടെ പ്രശ്‌നത്തില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം യാതൊരു പരിഗണനയും നല്‍കാതെ അവഗണിക്കുകയായിരുന്നു. ഒടുവില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരമാണ് ശോഭ ഡല്‍ഹിയിലെത്തി നിര്‍മ്മല സീതാരാമനും സംഘടനാ ചുമതലയുള്ള അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും കൂടിക്കാഴ്ച നടത്തിയത്.

കെ സുരേന്ദ്രന്‍ പ്രസിഡന്റായ ശേഷം താനുള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളെ തഴഞ്ഞു എന്ന പരാതിയാണ് ശോഭ ശക്തമായി ഉന്നയിച്ചത്. സംസ്ഥാനത്ത് മൂന്ന്, നാല് തീയ്യതികളിലെത്തുന്ന നദ്ദ സംസ്ഥാന ഘടകവുമായി പ്രശ്‌നം സംസാരിയ്ക്കും.
തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button