CricketLatest NewsIndiaNewsSports

കോഹ്‌ലിയെ പുറത്താക്കാനുള്ള ഉപദേശവുമായി മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോര്‍പ്പി

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കുമ്പോൾ ഇംഗ്ലണ്ട് വളരെയധികം ഭയപ്പെടുന്ന താരമാണ് വിരാട് കോഹ്‌ലി. 2016ല്‍ ഇന്ത്യയിലും 2018ല്‍ വിദേശത്തും നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇംഗ്ലണ്ടിനെതിരെ കോഹ്‌ലി റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരവും ടീമിൻറ്റെ അസിസ്റ്റൻറ്റ് കോച്ചുമായ ഗ്രഹാം തോര്‍പ്പി. തോര്‍പ്പി തൻറ്റെ ടീം അംഗങ്ങൾക്ക് മുന്നറിയിപ്പ് നല്കുന്നതിങ്ങനെ:

Read Also: എനിക്ക് പകരം രമണൻ ഗോദായിലേക്കിറങ്ങുമെന്ന് മുല്ലപ്പള്ളി; ഉമ്മൻ ചാണ്ടി വെല്ലുവിളി ഏറ്റെടുക്കണമെന്നു സന്ദീപ് ജി വാര്യർ

“കോഹ്‌ലി അദ്ഭുതപ്പെടുത്തുന്ന താരമാണെന്നു നമുക്കെല്ലാമറിയാം. വര്‍ഷങ്ങളായി അദ്ദേഹം ഇതു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഴിയുന്നത്രയും തവണ തങ്ങളുടെ പക്കലുള്ള ഏറ്റവും മികച്ച ബോള്‍ കോഹ്‌ലിക്കെതിരേ എറിയുകയെന്നതു മാത്രമാണ് വിക്കറ്റിനായി ബോളിംഗ് നിരയ്ക്കു മുന്നിലുള്ള ഏക വഴി.

Read Also: കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ; കണക്കുകൾ പുറത്ത് വിട്ടു

മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയെന്നതു മാത്രമാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് നിര്‍ണായകം. കളിയെ പരമാവധി അവസാനം വരെ നീട്ടിക്കൊണ്ടു പോവേണ്ടതും പ്രധാനമാണ്. ഇന്ത്യന്‍ ബോളിംഗ് എത്രത്തോളം അപകടകരമാണെന്നു ഞങ്ങള്‍ക്കറിയാം.

Read Also: ‘ദീപ് സിദ്ദുവിനെതിരെ മിണ്ടിപ്പോകരുത്’; നടി സോണിയയ്ക്കെതിരെ ഭീഷണി

സ്പിന്‍ മാത്രമല്ല ഇന്ത്യയുടെ പേസ് ബോളിംഗും ഇപ്പോള്‍ മികച്ചതാണ്. ഏഷ്യന്‍ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ സ്പിന്‍ ബോളിംഗിനെക്കൂടി സൂക്ഷിക്കേണ്ടതുണ്ട്. ആദ്യ ടെസ്റ്റിനു മുമ്പുള്ള മൂന്നു ദിവസത്തെ പരിശീലനം ടീമിനെ അതിനു സഹായിക്കുമെന്നാണ് പ്രതീക്ഷ”.

Read Also: ഇന്ത്യയ്ക്ക് അഭിമാനമായി ഈ നായകൻ

ഫെബ്രുവരി 5 ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. 2016 ലാണ് ഇതിനുമുമ്പ് ചെന്നൈയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടത്. അന്ന് ഇന്നിംഗ്‌സിനും 75 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button