ന്യൂഡല്‍ഹി : ജനാധിപത്യത്തിന് സുപ്രധാനദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദശകത്തിലെ ആദ്യപാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമാകുകയാണ്. പല ‘മിനി ബജറ്റുകള്‍’ 2020ല്‍ അവതരിപ്പിക്കപ്പെട്ടു. വികസനത്തിനും പുരോഗതിക്കും ഈ സമ്മേളനം നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു. കര്ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിക്കും. ഇടത് എംപിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അതേസമയം, കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്ച്ചയാകാമെന്ന്കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments