Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മന്ത്രി എം.എം.മണി, രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മന്ത്രി എം.എം.മണി. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുളള കര്‍ഷക സമരം ഫാസിസ്റ്റ് മുറയില്‍ അടിച്ചമര്‍ത്തി സമരം പൊളിക്കുവാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന് എംഎം മണി കുറ്റപ്പെടുത്തി. എംഎം മണിയുടെ പ്രതികരണം: ” കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ കരിനിയമങ്ങള്‍ക്കെതിരെ രണ്ടു മാസത്തിലേറെയായി സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരെ ബി.ജെ.പി. ക്രിമിനലുകളെ ഇറക്കിവിട്ട് അക്രമം ഉണ്ടാക്കിയും, കുടിവെള്ളം വൈദ്യുതി വിതരണം നിര്‍ത്തിവച്ചും, നേതാക്കള്‍ക്കെതിരെ അനാവശ്യമായി യു.എ.പി.എ. ചുമത്തിയും, കേന്ദ്ര സേനയെ ഉപയോഗിച്ചും അടിച്ചമര്‍ത്താന്‍ നോക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം.

Read Also : കയ്യിൽ വാളുകളും മാരകായുധങ്ങളുമായി പ്രതിഷേധക്കാർ, പോലീസുകാരന് വെട്ടേറ്റു ; വീഡിയോ കാണാം

റിപ്പബ്ലിക് ദിനത്തില്‍ മോദി സര്‍ക്കാരിന് കര്‍ഷകര്‍ നല്‍കിയ ശക്തമായ താക്കീതായിരുന്നു പന്ത്രണ്ട് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത കര്‍ഷക പരേഡ്. കര്‍ഷക സമരത്തെ തോല്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ലെന്ന പ്രഖ്യാപനവും കൂടിയായിരുന്നു അത്യുജ്ജ്വല കര്‍ഷക പരേഡ്. കേന്ദ്ര ഭരണാധികാരികള്‍ക്ക് കര്‍ഷകരോടും മറ്റ് ജനങ്ങളോടും ഒരു വിധേയത്വവുമില്ലെന്നും കുത്തകകളോട് മാത്രമാണ് അന്ധമായ വിധേയത്വമെന്നും ഉറക്കെ വിളിച്ചു പറയുന്ന രീതിയിലാണ് കര്‍ഷക പരേഡിനെ ബി.ജെ.പി സര്‍ക്കാര്‍ നേരിട്ടതെന്നും മന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button