കൊച്ചി : പർട്ടിയിലെ അവഗണനയെയും അപമാനത്തെ കുറിച്ചും തുറന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. മന:പൂർവ്വം തന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്നും അത്തരത്തിലുളള കുറച്ച് വേദനകളാണ് തനിക്കുളളതെന്നും കെ വി തോമസ് പറയുന്നു. പാർട്ടി ഓഫർ ചെയ്‌ത പദവികളൊന്നും നൽകാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോൾ വിഷമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ എല്ലായ്‌പ്പോഴും സംതൃപ്‌തനാണ്. ഒരിക്കലും അസംതൃപ്‌തി കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ താൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്ത വിഷമിപ്പിച്ചു. തന്റെ മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു.
ഇതിനേക്കാൾ തന്നെ വിഷമിപ്പിച്ചത് താൻ ഒരു അധികാരഭ്രാന്തനാണെന്ന് വരുത്തി തീർക്കാനുളള ശ്രമമാണ്. മറ്റുപാർട്ടിക്കാരല്ല തന്നെ അപമാനിച്ചത്. പാർട്ടിക്കുളളിലെ ചില ആളുകൾ തന്നെയാണ്. പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. ഒരു മത്സരത്തിന് ഇനി ആഗ്രഹിക്കുന്നില്ല. മന:സമാധാനത്തോടുകൂടി പോകണമെന്നാണ് ആഗ്രഹം. സീറ്റിന് വേണ്ടി ഇനി നേതൃത്വത്തിന് മുന്നിൽ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments