Latest NewsKeralaNews

കനകസിംഹാസനത്തിലിരിക്കുന്നത് കനകനോ ശുംഭനോ ശുനകനോ ? വിജയരാ​ഘവനെ പരിഹസിച്ച് സുധാകരൻ

കണ്ണൂർ : സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാ​ഘവനെതിരെ രൂക്ഷവിമ‍ർശനവുമായി കെപിസിസി വ‍ർക്കിം​ഗ് പ്രസിഡൻ്റും കണ്ണൂ‍ർ എം.പിയുമായ കെ.സുധാകരൻ. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താത്പര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.

വിജയരാ​ഘവന് നാണമില്ലെങ്കിലും പാർട്ടിക്ക് നാണം വേണമെന്നും സുധാകരൻ പറഞ്ഞു.യു ഡി എഫിലെ ഘടകകക്ഷി നേതാക്കളുടെ വീടുകൾ കോൺ​ഗ്രസ് നേതാക്കൾ സന്ദ‍ർശിക്കുന്നതിൽ എന്താണ് തെറ്റെന്നും പാണക്കാടേക്ക് ഇനിയും പോകുമെന്നും ച‍ർച്ച നടത്തുമെന്നും കെ സുധാകരൻ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും സി പി എം – ബി ജെ പി കൂട്ടുകെട്ടുണ്ടാവും. അതിനുളള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. കെ പി സി സി അധ്യക്ഷസ്ഥാനം കാത്തിരിക്കുകയല്ല താനെന്നും പാ‍ർട്ടി തന്നെ ഏൽപ്പിക്കുന്ന ഏതു സ്ഥാനവും താൻ സ്വീകരിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button