ന്യൂയോര്‍ക്ക് : ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മാണ ശേഷിയെ അഭിനന്ദിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ആഗോള വാക്‌സിനേഷന്‍ പ്രചാരണത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
ലോകത്ത് ഏറ്റവും വലിയ സേവനമാണ് ഇന്ത്യ ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകള്‍ ഇന്ത്യയില്‍ വളരെ വലിയ തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ആഗോള വാക്‌സിനേഷന്‍ പ്രചാരണം വിജയകരമാക്കാന്‍ ആവശ്യമായ എല്ലാവിധ പങ്കും ഇന്ത്യ വഹിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ശ്രീലങ്കയിലേക്ക് സൗജന്യമായി വാക്‌സിൻ അയച്ചിട്ടുണ്ട്. രാഷ്ട്രപതി രാജപക്‌സെ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ‘നന്ദി മോദി ജി’എന്നായിരുന്നു രാജപക്‌സെയുടെ വാക്കുകളെന്നും ഗുട്ടാറസ് ചൂണ്ടിക്കാട്ടി. ‘ഇന്ത്യയുടെ ഉല്‍പാദന ശേഷി ഇന്ന് ലോകത്തിന് ഏറ്റവും വലിയതാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയുടെ ഈ സേവനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments