റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ പൊലീസ് കർഷകനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങും. ഇത്തരക്കാർക്കെതിരെ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് ടി സിദ്ദിഖിൻ്റെ ഒരു പോസ്റ്റും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
ട്രാക്ടർ റാലിയുടെ ഒരു ഫോട്ടോ പങ്കുവെച്ച് ‘ഡൽഹിയിൽ ഒരു കർഷകനെ പൊലീസ് കൊന്നു’ എന്ന തലക്കെട്ടാണ് സിദ്ദിഖിൻ്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിൽ പറയുന്നത്. വ്യാജവാർത്ത പ്രചരിപ്പിച്ചതിനു സിദ്ദിഖിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതേസമയം, സ്ക്രീൻ ഷോട്ടിൻ്റെ ആധികാരികതയെ കുറിച്ച് വ്യക്തമല്ല. സ്ക്രീൻ ഷോട്ട് വ്യാജമാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയകളിൽ സജീവമാണ്.
ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവുമായ ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ക്കെതിരായ പരാതിയിൽ നോയിഡ പൊലീസ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ് സര്‍ദേശായിക്കും വിനോദ് കെ. ജോസിനെതിരെയും രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments