KeralaLatest NewsIndiaNews

BREAKING: സുനന്ദ പുഷ്കർ കേസ്: തരൂരിന് ആശ്വസിക്കാം, ശശി തരൂർ കുറ്റവിമുക്തനെന്ന് കോടതി

ന്യൂഡൽഹി: സുനന്ദ പുഷ്കർ ദുരൂഹമരണക്കേസില്‍ കുറ്റാരോപിതനായ ഭര്‍ത്താവും എം പിയുമായ ശശി തരൂരിന് ആശ്വാസമായി കോടതി വിധി. ശശി തരൂർ കുറ്റവിമുക്തനെന്ന് ഡൽഹി റോസ് അവന്യൂ കോടതി. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. തരൂരിനെതിരായ കുറ്റം തെളിയിക്കാൻ ഹർജിക്കാർ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.

ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ, ആത്മഹത്യ പ്രേരണാക്കുറ്റവും കൊലക്കുറ്റം എന്നിവയൊന്നും ശശി തരൂരിനെതിരെ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുനന്ദ പുഷ്കറിന്‍റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമായിരുന്നു ശശി തരൂരിന്‍റെ വാദം. 2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button