COVID 19Latest NewsUAENewsGulf

മാസ്‌ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്‍ക്ക് പിഴ ചുമത്തി

ദുബൈ: മാസ്‌ക് ധരിക്കാത്തതിന് ദുബൈ പൊലീസ് 443 പേര്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. നിയമലംഘനങ്ങള്‍ക്കും കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 ഒത്തുചേരലുകള്‍ക്കുമായി 1,569 മുന്നറിയിപ്പുകളും ദുബൈ പൊലീസ് പുറപ്പെടുവിക്കുകയുണ്ടായി.

ദുബൈയിലെ അഞ്ച് ഷോപ്പിങ് മാളുകളില്‍ ഈ മാസം നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതും പിഴ ചുമത്തുകയുണ്ടായത്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദുബൈയിലും യുഎഇയിലെമ്പാടും കര്‍ശന ആരോഗ്യ, സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button