ചെന്നിത്തല: തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് രാജിയ്ക്ക് ഒരുങ്ങുന്നു. കോൺഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് അധികാരത്തിൽ നിൽക്കുന്നത്. എന്നാൽ കോണ്‍ഗ്രസ് പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശം വിജയമ്മ ആദ്യം അംഗീകരിച്ചിരുന്നില്ല. അച്ചടക്കനടപടി ഉറപ്പായതിനെത്തുടര്‍ന്നാണു പുതിയ തീരുമാനം.
read also:നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ ബിജെപി
ചെന്നിത്തലയില്‍ പട്ടിക ജാതി വനിതാ സംവരണമാണ് പ്രസിഡന്‍റ് സ്ഥാനം. ബിജെപിക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. അതുകൊണ്ടു തന്നെ 18 അംഗ ഭരണ സമിതിയില്‍ ആറു വീതം യുഡിഎഫിനും ബിജെപിക്കും അംഗങ്ങൾ ഉള്ളപ്പോൾ എല്‍ഡിഎഫിന് അഞ്ചംഗ ങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്. എന്നാൽ ഇപ്പോൾ അതിനു തിരിച്ചടി കിട്ടിയിരിക്കുകയാണ്
Post Your Comments