Latest NewsIndiaNews

ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം വൻ സ്ഫോടനം

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഇസ്രയേൽ എംബസിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട് കാറുകളിലൊന്നിലാണ് സ്ഫോടനമുണ്ടായത് എന്നാണ് വിവരം.

Read Also : കൊല്ലത്ത് നിരീക്ഷണത്തിലിരുന്ന നഴ്സ് കുഴഞ്ഞുവീണ് മരിച്ചു 

സ്ഫോടനത്തിൽ ആളാപായമില്ല.  ഡൽഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഡൽഹി അബ്ദുൾ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. വേറെയും ചില രാജ്യങ്ങളുടെ എംബസിയും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്.

സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. അഗ്നിശമന സേനാവിഭാഗത്തിൻ്റെ യൂണിറ്റുകളും സ്ഫോടനസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button