Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaInternational

‘ഡൽഹിയിൽ കലാപം ഉണ്ടാക്കണം’; കർഷക സമരത്തിൽ ഐഎസ്ഐഎസ് ഒഴുക്കിയത് കോടികൾ, ഇൻ്റലിജൻസ് റിപ്പോർട്ട്

ഖാലിസ്ഥാനികൾക്ക് ഐ എസ് ഐ എസ് നൽകിയത് 5 കോടി

രാജ്യതലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ഐ.എസ്.ഐയും ഖാലിസ്താൻ സംഘടനകളും പണമൊഴുക്കിയതായി രഹസ്യാന്വേഷണ ഏജൻസിയായ ഇൻ്റലിജൻസ് റിപ്പോർട്ട്. രാജ്യതലസ്ഥാനം കലാപത്താൽ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ എസ് ഐ എസ് ഖാലിസ്ഥാനിവാദികൾക്ക് 5 കോടി രൂപ നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐ.എസ്.ഐയും ബബ്ബർ ഖൽസ മുതലായ വിഘടനവാദി സംഘടനകളും ഇതിനായി ഒഴുക്കിയ കോടിക്കണക്കിനു രൂപയുടെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടൈംസ് നൗ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Also Read: കോണ്‍ഗ്രസില്‍ കൂട്ടരാജി; ബിജെപിയില്‍ അണികളുടെ കുത്തൊഴുക്ക്

ബബ്ബർ ഖൽസയുടെ ജർമ്മൻ യൂണിറ്റിന് അഞ്ച് കോടി രൂപ ഐ.എസ്.ഐ നൽകിയതായാണ് ഇന്റലിജൻസ് ബ്യൂറോ സ്ഥിരീകരിച്ചത്. ബബ്ബർ ഖൽസ മേധാവി വാധ്‌വ സിംഗിനാണ് പണം കൈമാറിയത്. ഇറ്റലിയിലെ ഖാലിസ്താൻ വാദികളായ സന്തോഖ് സിംഗിനും സ്വരൺജിത് സിംഗിനും കലാപമുണ്ടാക്കാനായി 2 കോട്യും കാനഡയിലെ ഖാലിസ്താൻ നേതൃത്വം മൂന്നു കോടിയും ഐ എസ് ഐ എസ് നൽകിയതായി സൂചന. വാധ്‌വ സിംഗിനെയുംയും പരൺജീത് സിംഗ് പഞ്വാതിനെയും 2020 ജൂലായിൽ തീവ്രവാദികളായി രാജ്യം പ്രഖ്യാപിച്ചതാണ്.

വിദേശ നാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ച് ഹവാല വഴിയാണ് പണം കൂടുതൽ എത്തിച്ചിട്ടുള്ളത്. ചെങ്കോട്ടയിൽ ഖാലിസ്താൻ കൊടി ഉയർത്തുന്നവർക്ക് സിഖ് ഫോർ ജസ്റ്റിസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെയെല്ലാം പിന്നിൽ ഒരു കൈയ്യാണ്. ഇന്ത്യയെ അടിച്ചമർത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പാകിസ്ഥാനും പിന്നിൽ കൈകളുണ്ടെന്ന ആരോപണവും ഇതോടെ ശക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button