KeralaLatest NewsNews

എനിക്ക് 51 വയസായി, പക്ഷേ മാനസികമായും ശാരീരികമായും 22കാരനാണ്; മദ്യപാനിയെന്ന് പറയുന്നവർക്ക് മറുപടിയുമായി ബോബിചെമ്മണ്ണൂര്‍

ഒന്നുരണ്ടുപേരെ അടിച്ചു വീഴ്‌ത്തും. ഇപ്പോഴും കുങ്ഫൂ പരിശീലിക്കുന്നുണ്ട്.

മലയാളികൾക്ക് പരിചിതനായ വ്യവസായിയാണ് ബോബി ചെമ്മണ്ണൂര്‍. സോഷ്യല്‍മീഡിയയില്‍ ഏറെ പ്രിയങ്കരനാണ് ബോബി ചെമ്മണ്ണൂര്‍ ട്രോളുകളിലും നിൽക്കാറുണ്ട്. ബോബിയുടെ മദ്യപാനവുമായി ബന്ധപ്പെട്ട ഒരു ട്രോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഉത്തരം ബോബി ചെമ്മണ്ണൂര്‍.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എനിക്ക് 51 വയസായി, പക്ഷേ മാനസികമായും ശാരീരികമായും 22കാരനാണ്. വയസ് 20-22ല്‍ കൂടുന്നേയില്ല. നല്ല ആരോഗ്യമുണ്ട്. പഞ്ച പിടിക്കാനും ഫൈറ്റ് ചെയ്യാനും ഓടാനും ചാടാനും തയ്യാര്‍. 5-10 പേരെ ഒറ്റയ‌്ക്ക് നേരിടാന്‍ പറ്റും എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ, ഇടി കിട്ടും എന്നതാണ് സത്യം. ഒന്നുരണ്ടുപേരെ അടിച്ചു വീഴ്‌ത്തും. ഇപ്പോഴും കുങ്ഫൂ പരിശീലിക്കുന്നുണ്ട്.

ഞാനങ്ങനെ മദ്യപാനിയൊന്നുമല്ല. എന്നും ഉറങ്ങുന്നതിനു മുമ്ബ് രണ്ട് പെഗ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി കഴിക്കും എന്നുമാത്രം. കൂട്ടുകാരുടെ കൂടെ കമ്ബനികൂടുമ്ബോള്‍ ഏറ്റവും കുറച്ച്‌ കഴിക്കുന്നയാള്‍ ഞാനായിരിക്കും. ഈ വര്‍ഷം വൈന്‍ മാത്രമാണ് കഴിക്കുന്നത്. മദ്യം കുറച്ചു വരികയാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button