Latest NewsKeralaNews

“അദ്ദേഹം അന്ന് പൊട്ടിക്കരഞ്ഞു ; അത് ചതിയാണ് ബോബി….” : മറഡോണയുടെ ഓർമകളുമായി ബോബി ചെമ്മണ്ണൂർ

കൊച്ചി : വെറും ഫുട്ബോളറല്ല അദ്ദേഹമെന്ന് മറഡോണയോട് കൂടി താമസിച്ചപ്പോൾ മനസ്സിലായെന്ന് ബോബി ചെമ്മണ്ണൂർ അനുസ്മരിച്ചു.ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്നേഹവും കൂടിയതെന്നും ബോബി പറഞ്ഞു.

Read Also : “ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങള്‍ക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉള്‍ക്കരുത്തുണ്ടായിരുന്നു” : ഇ പി ജയരാജന്‍

അദ്ദേഹം പൊട്ടിക്കരയുന്ന ഒരു നിമിഷം ഓർക്കുകയാണ്. ഭക്ഷണം കഴിച്ച് അൽപം മദ്യം കഴിച്ചിരിക്കുമ്പോൾ, , അദ്ദേഹം ഡ്രഗ്സ് യൂസ് ചെയ്തെന്നു പറഞ്ഞ് കളിയിൽ നിന്ന് പുറത്താക്കപ്പെട്ടത് മറഡോണ ഓർത്തു.അത് ചതിയാണ് ബോബി, ഞാൻ ഇന്നസന്റായിരുന്നു. എന്റെ കാൽനഖം പഴുത്ത് കളിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ അതിനു മരുന്നു കൊടുത്തപ്പോൾ ബാൻഡ് ആയ മരുന്ന് അദ്ദേഹം അറിയാതെ കൊടുക്കുകയും അത് ഒറ്റിക്കൊടുക്കുകയും അത് പിടിക്കപ്പെടുകയും അത് ഫുട്ബോൾ ലോബിയുടെ ചതിയായിരുന്നുവെന്നും പറഞ്ഞ് മറഡോണ പൊട്ടിക്കരഞ്ഞതായും ബോബി ഓർമിച്ചു.

ഒരു ബ്രാൻഡ് അംബാസിഡർ എന്നതിലേറെ മറഡോണയുമായി അടുക്കാൻ സാധിച്ചിരുന്നതായും ബോബി അനുസ്മരിച്ചു.ഇന്ന് ഫുട്ബോൾ ലോകത്ത് പലരും പതിനായിരക്കണക്കിനു കോടികൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും മറഡോണയുടെ ബാങ്ക് അക്കൗണ്ടിൽ ഒന്നും കാണില്ലെന്ന് ബോബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button