കല്‍പ്പറ്റ•വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റടൗണിൽ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കർ ഭൂമി ഡോ ബേബി ചെമ്മണൂർ സൗജന്യമായി വിട്ടു നൽകാൻ തീരുമാനിച്ചു.
ALSO READ: തെരച്ചില്‍ തുടരേണ്ടതില്ലെന്ന് പുത്തുമലയില്‍ കാണാതായവരുടെ ബന്ധുക്കൾ
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി കെ ശശീന്ദ്രൻ എം എൽ എ ജില്ലാ കളക്ടർ എന്നിവരുമായി ബേബി ചെമ്മണൂർ നടത്തിയ ചർച്ചയിലാണ് ഭൂമി നൽകാൻ തീരുമാനമായത്.
കൽപ്പറ്റയിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദിരത്തിന്റെ 10 ഏക്കർ ഭൂമിയിൽ നിന്നാണ് 2 ഏക്കർ ദുരിത ബാധിതർക്കായി നൽകുന്നത്.
Post Your Comments