
മലപ്പുറം : പൈപ്പുപൊട്ടി കുടിവെള്ളം നഷ്ടമാകുന്നു. കോട്ടപ്പടി ഗവ. ഗേൾസ് സ്‌കൂളിന് മുന്നിലായിട്ടാണ് വെള്ളം പാഴായി പോകുന്നത്. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ സ്ഥാപിച്ച ടാങ്കിൽനിന്നുള്ള പൈപ്പാണ് പൊട്ടിയത്.
പൈപ്പ് പൊട്ടിയിട്ട് കുറച്ചുദിവസങ്ങളായി. ശനിയാഴ്ച ജലവകുപ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും വീണ്ടും പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്. പൈപ്പ് നന്നാക്കാൻ ജല വകുപ്പിന് കഴിഞ്ഞദിവസമാണ് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയത്.
വലിയ വാഹനങ്ങളടക്കം കടന്നുപോകുന്നുത് പൈപ്പു പെട്ടെന്ന് പൊട്ടാൻ സാധ്യതയുണ്ട്. പി.ഡബ്ല്യു.ഡി., എൻ.എച്ച്. വിഭാഗം എന്നിവയുടെ അനുമതി ലഭിക്കാനുള്ള കാലതാമസം മൂലം പൈപ്പുകളുടെ അറ്റകുറ്റപ്പണി വൈകുകയാണ്.
Post Your Comments