
പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ഫാ മാത്യൂസ് വാഴക്കുന്നം. താൻ സിപിഎം പ്രവർത്തകനാണെന്നും മണ്ഡലത്തില്‍ തന്‍റെ കുടുംബപരമായ വേരുകള്‍ വിജയസാധ്യത ഉയര്‍ത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫാ മാത്യൂസ് വാഴക്കുന്നം പറഞ്ഞു.
വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് ഇഷ്ടമെന്നും ഫാ മാത്യൂസ് വാഴക്കുന്നം പറഞ്ഞു. മുന്‍പും സഭയിലെ വൈദികര്‍ മത്സരിച്ചിട്ടുണ്ട്. ഇക്കാര്യം നിരവധി പാര്‍ട്ടി വേദികളില്‍ പറഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഒരു നിലപാട് തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പള്ളിയിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലും എന്ന് മാത്രം ഓര്‍ത്താല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ വൈദികന് മത്സരിക്കുന്നതില്‍ ഒരു തടസവുമില്ലെന്നും പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ അച്ചടക്കമുള്ള സി പി എം പ്രവര്‍ത്തകനാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ക്ക് തന്നെ അറിയാമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments