COVID 19Latest NewsKeralaIndiaNews

സംസ്ഥാനന്തര യാത്രകള്‍, മതപരമായ ചടങ്ങുകൾ തുടങ്ങിയവയ്ക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗ്ഗ നിർദ്ദേശം. ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന നിലയില്‍ പുതുക്കിയ മാര്‍ഗരേഖയിൽ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഒരു വിധത്തിലുമുള്ള നിയന്ത്രണവും ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍ എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി.

മതപരം, കായികം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ രംഗങ്ങളില്‍ സംസ്ഥാനങ്ങളുടെ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും നിയന്ത്രണങ്ങള്‍. മതപരമായ ചടങ്ങുകളില്‍ എത്ര ആളുകളെ പങ്കെടുപ്പിക്കാം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ഇതിൽ അന്തിമ തീരുമാനം എടുക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

read also:സുജയുടെ മൃതദേഹത്തിൽ പാവാട മാത്രം; നെയ്യാറിലെ മരണത്തിനു പിന്നിൽ

മാസ്‌ക് അടക്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പാക്കണമെന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button