റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലിക്കൊടുവിൽ ചെങ്കോട്ടയിൽ കൊടിയുയർത്തിയിരുന്നു. എന്നാൽ, ഇക്കൂട്ടത്തിൽ തീവ്രവാദ സംഘടനയായ ഖാലിസ്ഥാൻ്റെ കൊടിയുമുയർന്നു. യഥാർത്ഥ ഭാരതീയൻ്റെ നെഞ്ചു തകരുന്ന രംഗമായിരുന്നു അത്. ചെങ്കോട്ടയ്ക്ക് മുകളിൽ കൊടി ഉയർത്താനെത്തിയവരിൽ ഒരാൾ ഇന്ത്യൻ പതാക വലിച്ചെറിയുകയും പകരം ഖാലിസ്ഥാൻ കൊടി ഉയർത്തുകയും ചെയ്തത് ഇന്ത്യ കണ്ടതാണ്.
Abusing and throwing away #Tiranga is completely unacceptable. No true #indian will ever dare to abuse #Tiranga on its republic day. These PPL aren’t farmers, they are anti Indian pro KAALISTHANIS. #ShameOnTractorRally #Tricolour #Tiranga #IndianRepublicBlackDay #IndianFlag pic.twitter.com/mJE8syz9Rx
— Vishaal HariKrishna Kumar (@VishaalHariKri1) January 26, 2021
ചെങ്കോട്ടയിലും ഇന്ത്യാ ഗേറ്റിലും ഖാലിസ്ഥാനി പതാക ഉയർത്തുന്നവർക്കു കോടികൾ പാരിതോഷികം നൽകുമെന്ന സിഖ് ഭീകര സംഘടനയുടെ ആഹ്വാനം ചെയ്തിരുന്നു. സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടന ഇന്ത്യൻ പതാക മാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തുന്നവർക്ക് കോടികൾ വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ നേതാവ് ഗുര് പാണ്ടവന്റ് സിംഗ് പന്നുവാണ് പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോൾ ട്രാക്ടർ റാലിക്കിടെ കർഷകർ ചെയ്തിരിക്കുന്നത്.
ഇതോടെ, കർഷക സമരത്തിൽ ഖാലിസ്ഥാൻ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്നത് വ്യക്തമാവുകയാണ്. കർഷകരുടെ സമരം നടത്തുന്നത് ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന ആരോപണം വ്യക്തമാകുന്ന കാഴ്ചയാണിത്. ഖാലിസ്താൻ പതാകയുയർത്തി ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തണമെന്നും ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനു പുറമേ റിപ്പബ്ലിക് ദിന പരേഡിന് ബദലായി ട്രാക്ടർ റാലി നടത്താനും ആഹ്വാനമുണ്ട്. ഇതും കർഷകർ നടപ്പിലാക്കിയിരിക്കുകയാണ്.
Post Your Comments