ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കര്‍ഷക സമരക്കാര്‍ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ കയറി പതാക നാട്ടി. കര്‍ഷകരുടെ പതാകയാണ് നാട്ടിയത് എന്നാണ് ആദ്യ വിവരം. കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തിയത് പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹിയിലെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നും അത് തങ്ങളുടെ അറിവോടെയല്ല എന്നും സംയുക്ത കര്‍ഷക യൂണിയന്‍ പ്രതികരിച്ചു. സംഘര്‍ഷം വ്യാപകമായ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേയ്ക്കുള്ള
എല്ലാ അതിര്‍ത്തികളും പോലീസ് അടച്ചു. മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.
Read Also : ചെങ്കോട്ടയിൽ കൊടിയുയർത്തി ഖാലിസ്ഥാൻ തീവ്രവാദികൾ; ഭീകര സംഘടനയുടെ പാവകളായി കർഷകർ
ചെങ്കോട്ടയില്‍ പതാക നാട്ടിയ ശേഷം കര്‍ഷകര്‍ ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം. ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി കര്‍ഷകന്‍ കൊടി നാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കര്‍ഷകരുടെ ട്രാക്ടര്‍ റാലി തുടങ്ങിയ വേളയില്‍ തന്നെ സംഘര്‍ഷവും തുടങ്ങിയിരുന്നു.
Post Your Comments