ന്യൂഡൽഹി : ജയ് ശ്രീറാം വിളി മുഴങ്ങിയപ്പോൾ പ്രസംഗം നിർത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രവൃത്തി ഏറെ വിവാദമായിരിക്കുകയാണ്. എന്നാൽ ഒരു പൊതുപരിപാടിയിൽ ഇസ്ലാമിക സൂക്തങ്ങൾ ഭക്തിയോടെ ചൊല്ലുന്ന മമത ബാനർജിയുടെ വീഡിയോയാണ് ഇപ്പോൾ ബിജെപി പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധം അറിയിച്ച് നിരവധി പേർ രംഗത്തെത്തി.
സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷിക പരിപാടിയിലാണ് ജയ് ശ്രീറാം വിളി കേട്ട് കലിപൂണ്ട മമത പ്രസംഗം അവസാനിപ്പിച്ച് വേദിവിട്ടിറങ്ങിയത്. ഇതിൽ പ്രതികരിച്ചാണ് മമതയുടെ ഇസ്ലാമിക വാക്യങ്ങൾ ചൊല്ലുന്ന വീഡിയോ ബിജെപി പുറത്തുവിട്ടത്. അതോടൊപ്പം മമത ഇസ്ലാമിക പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
মমতা পিসি এরকম দ্বিচারিতা কেন ?
ইসলামিক ধ্বনিকে স্বাগত!
জয় শ্রী রাম ধ্বনিতে বিরক্তি!#PishiJoyShreeRam pic.twitter.com/3n4R324Jgh
— BJP Bengal (@BJP4Bengal) January 24, 2021
ജയ് ശ്രീറാം വിളിച്ചവരോട് ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയല്ലെന്നും വിളിച്ചുവരുത്തി അപമാനിക്കരുതെന്നുമാണ് മമത വീഡിയോയിൽ പറയുന്നത്. എന്നാൽ വീഡിയോ പുറത്ത് വന്നതോടെ ശ്രീരാമ ഭക്തർക്കെതിരെ വിരൽ ചൂണ്ടുന്ന മമത എന്തുകൊണ്ട് ഇസ്ലാം മതത്തെ പ്രചരിപ്പിക്കാൻ പൊതു വേദികൾ ഉപയോഗിക്കുന്നു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
Post Your Comments