ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരുടെ പേരുകള്‍ മാറുന്നു,

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാറ്റം സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊല്ലം: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സുമാര്‍ അറിയപ്പെടുക ഈ പേരുകളില്‍, കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാറ്റം സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് ഇവിടെയും പേരുമാറ്റം നടപ്പാക്കുന്നത്.

Read Also :  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം

ഇതിന്റെ ഭാഗമായി സ്റ്റാഫ് നഴ്സുമാര്‍ ഇനി നഴ്സിങ്ങ് ഓഫിസര്‍മാരാകും. സ്റ്റാഫ് നഴ്സ് (ഗ്രേഡ് 2) മുതല്‍ നഴ്സിങ് ഓഫിസര്‍ വരെയുള്ള തസ്തികകളിലാണ് പേരുമാറ്റം നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ശുപാര്‍ശ ആരോഗ്യവകുപ്പ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറി. പേരുമാറ്റ ശുപാര്‍ശകള്‍ ഇങ്ങനെ:

സ്റ്റാഫ് നഴ്സ് (ഗ്രേഡ് 2): നഴ്സിങ് ഓഫിസര്‍

സ്റ്റാഫ് നഴ്സ് (ഗ്രേഡ് 1): നഴ്സിങ് ഓഫിസര്‍ (ഗ്രേഡ് 1)

ഹെഡ് നഴ്സ്: സീനിയര്‍ നഴ്സിങ് ഓഫിസര്‍

നഴ്സിങ് സൂപ്രണ്ട് (ഗ്രേഡ് 2): ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട്

നഴ്സിങ് സൂപ്രണ്ട് (ഗ്രേഡ് 1): നഴ്സിങ് സൂപ്രണ്ട്

നഴ്സിങ് ഓഫിസര്‍: ചീഫ് നഴ്സിങ് ഓഫിസര്‍

ഇതു സംബന്ധിച്ച് ഗവ. നഴ്സസ് അസോസിയേഷന്‍ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. വകുപ്പിലെ മറ്റു വിഭാഗങ്ങളും നിവേദനം നല്‍കി കാത്തിരിക്കുകയാണ്.

 

 

 

Share
Leave a Comment