Latest NewsKeralaNews

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പുതിയ പേര്, പ്രമേയം പാസാക്കി കോര്‍പറേഷന്‍

കൊച്ചി: എറണാകുളം സൗത്ത്  റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്‍പറേഷന്‍. രാജ്യഭക്തിയുള്ളത് കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജര്‍ഷി രാമവര്‍മനെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് രാജര്‍ഷി രാമവര്‍മന്റെ പേരു നല്‍കണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോര്‍പറേഷന്റെ തീരുമാനം.

Read Also: വ​​ഴി​​യി​​ലൂ​​ടെ ന​​ട​​ന്നുപോ​​യ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച് പ​​ണ​​വും ഫോ​​ണും ക​​വ​​ർ​​ന്നു: രണ്ടുപേർ പിടിയിൽ

‘ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വേ പാത നിര്‍മ്മിച്ചതിന് പിന്നില്‍ രാജര്‍ഷി രാമവര്‍മയുടെ ദീര്‍ഘകാലത്തെ പ്രയത്‌നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ് എറണാകുളം സൗത്ത് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്. ഇത് രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ല’, മേയര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button