KeralaLatest NewsNews

സോളാര്‍ കേസ്; സി.ബി.ഐയെ പേടിയില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. സർക്കാർ തീരുമാനത്തിനെതിരെ കോടതിയിൽ പോകില്ല. പരാതിക്കാരി വീണ്ടും പരാതി നൽകിയതിൽ ഗൂഡാലോചന ഉണ്ടോയെന്ന് നിങ്ങൾക്ക് അന്വേഷിക്കാം. ഞങ്ങൾക്ക് സിബിഐയെ പേടിയില്ലെന്നും എത് ഏജൻസി വേണമെങ്കിലും വരട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാദങ്ങള്‍ക്ക് എതിരായിരുന്നു. അന്ന് അതിനെതിരെ അപ്പീല്‍ പോകാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വീണ്ടും കേസുമായി ഇറങ്ങുന്നത്. തങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടും ജാമ്യമെടുക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈ നടപടി സർക്കാരിന് തിരിച്ചടിയാവും. എട്ട് വർഷത്തിനിടെ ഈ കേസിനെ തടസപ്പെടുത്താൻ നോക്കിയിട്ടില്ല. ഇപ്പോഴത്തെ കേസ് കരുതിക്കൂട്ടി ചെയ്തതാണ്. ഇത് സർക്കാരിനെ ബാധിക്കും. മൂന്ന് ഡിജിപിമാർ കേസ് അന്വേഷിച്ചു. അവർക്ക് ഒന്നും കണ്ടെത്താനായില്ല. എന്നിട്ടും കേസ് എഴുതി തള്ളിയില്ല. കേസ് സർക്കാരിന് വിനയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button