Latest NewsNewsIndia

മള്‍ട്ടി ലോഞ്ച് റോക്കറ്റ് സിസ്റ്റമായ പിനാക വാഹന വ്യൂഹം റിപ്പബ്ലിക് ദിന പരേഡില്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയില്‍ അതിശക്തമായ മേല്‍കൈ നല്‍കുന്ന മിസൈല്‍ ലോഞ്ചറാണ് പിനാക

ചണ്ഡീഗഡ് : മള്‍ട്ടി ലോഞ്ച് റോക്കറ്റ് സിസ്റ്റമായ പിനാക വാഹന വ്യൂഹം റിപ്പബ്ലിക് ദിന പരേഡില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അണി നിരത്തും. പരേഡിന്റെ പ്രദര്‍ശനങ്ങളുടെ ഭാഗമായി രാജ്പഥിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞ മള്‍ട്ടി ലോഞ്ച് റോക്കറ്റ് സിസ്റ്റമായ പിനാക വാഹന വ്യൂഹം ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയ്ക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയില്‍ അതിശക്തമായ മേല്‍കൈ നല്‍കുന്ന മിസൈല്‍ ലോഞ്ചറാണ് പിനാക. ആദ്യം സൈന്യത്തിന് ലഭിച്ച 37.5 കിലോ മീറ്റര്‍ ദൂരം താണ്ടുന്ന പ്രഹര ശേഷിയില്‍ നിന്ന് മൂന്നിരട്ടി ദൂരത്തേക്ക് എത്തുന്നവയാണ് ആധുനിക സംവിധാനം. ഗോഡ് ഓഫ് വാര്‍ എന്ന പേരില്‍ ശക്തമായ സാന്നിദ്ധ്യമായാണ് പിനാകയെ സൈന്യം കണക്കാക്കുന്നത്. സൈന്യത്തിന്റെ അംബാലയിലെ 841 റോക്കറ്റ് ലോഞ്ചിംഗ് റെജിമെന്റ് നിലവില്‍ വന്നത് 1963ലായിരുന്നു.

1965ലേയും 1971 ലേയും യുദ്ധങ്ങള്‍ക്ക് വലിയ പങ്കു വഹിച്ച അതേ സൈനിക നിരയാണ് പിനാകയുടെ പിന്നില്‍ അണി നിരക്കുന്നത്. മൊഹാലി സ്വദേശി ക്യാപ്റ്റന്‍ വിഭോര്‍ ഗുലാതിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ വാറന്റ് ഓഫീസറായിരുന്ന ഗുലാത്തിയുടെ മകനാണ് വിഭോര്‍. നോര്‍ത്തേണ്‍ കമാന്റ് യൂണിറ്റ് ബഹുമതി നിരവധി തവണ ലഭിച്ച റെജിമെന്റാണിതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button