
ദുബായ് : ദുബായില്‍ ഹിന്ദു ക്ഷേത്രം ഉയരുന്നു. 2022ലെ ദീപാവലി നാളില്‍ വിശ്വാസികള്‍ക്കായി ക്ഷേത്രം തുറന്നു കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍, അറബി വാസ്തു വിദ്യയുടെ സമന്വയത്തിലൂടെ നിര്‍മ്മിയ്ക്കുന്ന ക്ഷേത്രത്തിന്റെ മാതൃക പുറത്ത് വിട്ടു.
ഗുരു നാനാക് സിങ് ദര്‍ബാറിനോടു ചേര്‍ന്ന് വരുന്ന ഹിന്ദു ക്ഷേത്രം ബര്‍ബെ ദുബായിലെ സിന്ധി ഗുരു ദര്‍ബാറിന്റെ വിപുലീകരണമാണെന്ന് ദുബായിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു. 2020 ഓഗസ്റ്റ് 29ന് കോവിഡ് പകര്‍ച്ച വ്യാധികള്‍ക്കിടയില്‍ ലളിതമായ ചടങ്ങിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
Post Your Comments