പാമ്പുകൾ ഇരയെ ആക്രമിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ചിലന്തി വലയില്‍ കുടുങ്ങിയ ഒരു പാമ്പിന്‍റെ വീഡിയോ ആണ് ഇപ്പോൾ സൈബര്‍ ലോകത്ത് വൈറലാകുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിലന്തി വലയില്‍ പാമ്പ് കുടുങ്ങി കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. വലയില്‍ നിന്ന് രക്ഷപ്പെടാന്‍ കഷ്ടപ്പെടുകയാണ് പാമ്പ്. അതിനിടെ മുകളില്‍ നിന്ന് വലയിലൂടെ പാമ്പിന്‍റെ അരികില്‍ എത്തിയ എട്ടുകാലി പാമ്പിനെ കുത്തുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പൊരിഞ്ഞ പോരാട്ടം ആണ് കാണുന്നത്. എന്നാൽ പാമ്പിനെ എട്ടുകാലി ആക്രമിക്കുന്നത് അപൂര്‍വ്വ കാഴ്ചയാണെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.
How many here know that Spider web material is roughly five times stronger than steel.
And this is how they use their web to trap the prey. Mostly they feed on small insects, flies and lizards. pic.twitter.com/YhxAm4jJWT
— Sudha Ramen IFS ?? (@SudhaRamenIFS) January 20, 2021
Post Your Comments