KeralaLatest NewsNews

സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് 

തിരുവനന്തപുരം : സോളാർ പീഡനകേസുകൾ സിബിഐയ്ക്ക് വിടുന്നു. സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.  ഉമ്മൻചാണ്ടി, അടൂർ പ്രകാശ്, കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി , ഹൈബി ഈഡൻ, എന്നിവർക്കെതിരായ പീഡനപ്പരാതികളാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.

നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നതെന്നതാണ്  ഇതിലെ  ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ ഇറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button