KeralaNattuvarthaLatest NewsNews

മണ്ണുകയറ്റിവന്ന ടിപ്പർലോറി നിയന്ത്രണം വിട്ട് സ്കൂളിന്റെ മതിൽ ഇടിച്ചുതകർത്തു

സ്കൂൾ അവധിയായിരുന്നതിനാൽ ആളപായമില്ല

ചാരുംമൂട് : മണ്ണുകയറ്റിവന്ന ടിപ്പർലോറി നിയന്ത്രണം വിട്ട് സ്കൂളിന്റെ മതിൽ ഇടിച്ചുതകർത്തു. ചാരുംമൂട് വി.വി. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.സ്കൂൾ അവധിയായിരുന്നതിനാൽ ആളപായമില്ല.

മുൻപിൽ പോയ ബൈക്കുയാത്രികൻ പെട്ടെന്നു ബ്രേക്കുചെയ്തപ്പോൾ രക്ഷിക്കാനായി ഇടത്തോട്ടു വെട്ടിച്ച ലോറി നിയന്ത്രണംവിട്ട് റോഡരികിലുള്ള ബാരിക്കേഡ് ഇടിച്ചുതകർത്ത് സ്കൂളിന്റെ മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button