വയനാട് : റിസോര്‍ട്ടില്‍ ആനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പരിശോധിച്ച ഡോക്ടറുടെ പ്രതികരണം പുറത്ത്. ഷഹാനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു.
Read Also : രാജ്യത്തെ 32 വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം
സാധാരണയായി ആന ചവിട്ടുമ്പോളൊ കുത്തുമ്പോഴോ ഉണ്ടാകുന്ന മുറിവുകള്‍ അല്ല ശരീരത്തുണ്ടായിരുന്നത്. ആന കുടഞ്ഞെറിഞ്ഞതുകൊണ്ട് ഒരു പക്ഷേ ഇത്തരത്തില്‍ മുറിവുകള്‍ ഉണ്ടാകാമെന്നും ഡോക്ടര്‍ പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്നും ഷഹാനയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അഖിലേഷ് വ്യക്തമാക്കി.
അതേസമയം വയനാട് മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടി. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് പൂട്ടിയത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടിയത്.
Post Your Comments