ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിനായി ഇവരാരും ഒരു ചെറുവിരല്‍ അനക്കിയിട്ടില്ല, കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മാത്രം പ്രയത്നിച്ചു, പ്രമുഖ സംവിധായകന്റെ കുറിപ്പ് വൈറല്‍. ബൈപ്പാസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് കെ.സി വേണുഗോപാല്‍ എംപിയെ ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ചാണ് സംവിധായകന്‍ ആലപ്പി അഷ്റഫ് രംഗത്തെത്തിയത്. വര്‍ഷങ്ങളായി മുടങ്ങി കിടന്ന ഈ ബൈപ്പാസിന്റെ പുനര്‍നിര്‍മാണത്തിനായി, ഉദ്ഘാടകനൊഴികെ മറ്റാരും ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും, ബൈപ്പാസ് പ്രാവര്‍ത്തികമാക്കാന്‍ ആദ്യമായി മുന്‍കയ്യെടുത്തതും, കേന്ദ്രത്തിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് പ്രാരംഭനടപടികള്‍ ആരംഭിക്കുകയും ചെയ്തത് കെസി വേണുഗോപാലാണെന്ന കാര്യം വിസ്മരിക്കരുതെന്നും അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : എന്റെ കുഞ്ഞിന് മുലപ്പാല്‍ കിട്ടിയിട്ട് ദിവസങ്ങളായി , അന്ന് വിചാരിക്കാത്ത ചില സംഭവങ്ങള്‍ ഉണ്ടായി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ആലപ്പുഴ ബൈപ്പാസ്സ് ,ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണല്ലോ ശ്രീ നിതിന്‍ ഗഡ്ക്കരി ഉത്ഘാടകനാവുന്ന പ്രസ്തുത ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, മന്ത്രിമാരായ ജി സുധാകരന്‍,വി മുരളീധരന്‍, വിജയകുമാര്‍സിഗ് എന്നിവരെല്ലാമാണ് പങ്കെടുക്കുന്ന പ്രധാനികള്‍ എന്നറിയാന്‍ കഴിഞ്ഞു ! എന്നാല്‍ ഇവരില്‍ ആരുംതന്നെ വര്‍ഷങ്ങളായി മുടങ്ങി കിടന്ന ഈ ബൈപ്പാസ്സിന്റെ പുനര്‍നിര്‍മാണത്തിനായി, ഉദ്ഘാടകനൊഴികെ മറ്റാരും ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല എന്നതാണ് ആശ്ചര്യമുളവാക്കുന്ന സത്യം.
ഉത്ഘാടനവേളയില്‍ ഭരണം കൈവശം വന്നുചേര്‍ന്നു എന്നതു മാത്രമണ് ഇവരെ ആ ചടങ്ങില്‍ സന്നിഹിതരാവാന്‍ പ്രാപ്തരാക്കുന്ന വസ്തുത ? എന്നാല്‍ മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഞങ്ങള്‍ ആലപ്പുഴക്കാര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നില്ലേ …?
ആരെ ഇവര്‍ ഒഴിവാക്കിയാലും ആ വ്യക്തിയെ ഒഴിവാക്കുന്നത് കടുത്ത നന്ദികേടും നീതികേടുമാകും !
പതിറ്റാണ്ടുകളായി മുടങ്ങികിടന്ന ഈ ബൈപ്പാസ് പ്രാവര്‍ത്തികമാക്കാന്‍ ആദ്യമായി മുന്‍കയ്യെടുത്തതും, കേന്ദ്രത്തിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് പ്രാരംഭനടപടികള്‍ ആരംഭിക്കുകയും ചെയ്തത് ശ്രീ കെ.സി വേണുഗോപാലാണെന്ന വസ്തുത വിസ്മരിക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണന്നതില്‍ സംശയമില്ല.
348.43 കോടി രൂപയായിരുന്നു കൊമ്മാടി മുതല്‍ കളര്‍കോടു വരെയുള്ള 6.8 കിലോമീറ്റര്‍ നീളമുള്ള ആലപ്പുഴ ബൈപ്പാസിനുവേണ്ടി വകയിരുത്തിയിരുന്ന ബഡ്ജറ്റ്. ഈ തുക സംസ്ഥാന ചരിത്രത്തില്‍ ആദ്യമായ് കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും തുല്യമായി ചിലവഴിച്ച്, എത്രയും വേഗത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കെ.സി വേണുഗോപാല്‍ നടത്തിയ ശ്ലാഘനീയമായ ശ്രമമാണ് ഇന്ന് നമുക്കുമുമ്പില്‍ സാക്ഷാത്കരിക്കപ്പെടുന്നത് എന്ന സത്യം നാം വിസ്മരിക്കരുത് !
ബൈപ്പാസ് കടന്നുപോകുന്ന മാളികമുക്ക്, കുതിരപ്പന്തി എന്നീ മേഖലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ സമ്മതത്തിനായിവന്ന കാലതാമസം മറികടക്കാനും, ഒഴിവാക്കാനുമായി ശ്രീ കെ.സി നടത്തിയ ശ്രമങ്ങളില്‍ മുന്നൂറില്‍പരം മീറ്റിംഗുകള്‍ ഉള്‍പ്പെടുന്നു എന്നുള്ള വസ്തുത വെറുമൊരു പ്രശംസയില്‍ ഒതുക്കാവുന്നതല്ല ! .
ഇത്രയും ഇവിടെ എഴുതിയത് മറ്റൊന്നിനുമല്ല ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനവേളയില്‍, ഉല്‍ഘാടകനൊപ്പം തുല്യ പ്രാധാന്യത്തോടെ ശ്രീ കെസി യും ഉണ്ടാവണം ആദരിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം !
കെ.സിയുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ഉല്‍ഘാടനം ആ ബൈപ്പാസിനുതന്നെ അപമാനമായിരിക്കില്ലേ…? അങ്ങിനെ സംഭവിച്ചാല്‍ നമ്മള്‍ ആലപ്പുഴക്കാരെ നന്ദികേടിന്റെ പര്യായമായി മാലോകര്‍ വിലയിരുത്തും !
ചരിത്രം അതിന് ഒരിക്കലും മാപ്പു തരില്ല.
സ്നേഹപൂര്‍വ്വം
Post Your Comments