KeralaLatest NewsNews

എന്റെ കുഞ്ഞിന് മുലപ്പാല്‍ കിട്ടിയിട്ട് ദിവസങ്ങളായി , അന്ന് വിചാരിക്കാത്ത ചില സംഭവങ്ങള്‍ ഉണ്ടായി

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ്

കൊല്ലം: കഴിഞ്ഞ ദിവസം ഭര്‍ത്താവിനേയും കുഞ്ഞിനെയും ഉപേക്ഷിച്ച് 19രനൊപ്പം 24 കാരി ഒളിച്ചോടിയത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നല്‍ ഇതുമായി ബന്ധപ്പെട്ട് അന്‍സിയുടെ ഭര്‍ത്താവിന്റെ പ്രതികരണമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയ്ക്ക് വെച്ചിരിക്കുന്നത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ്. കൊട്ടിയം സ്വദേശി അന്‍സിയെയാണ് ഭര്‍ത്താവ് മുനീര്‍ വീണ്ടും സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രതികരിച്ചത്. തന്റെ ഭാര്യ കാണാതായ ദിവസം താനുമായി വഴക്കിട്ടതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഇറങ്ങിപ്പോകാന്‍ കാരണം. കൂടാതെ മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. തന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് ഇത്തരം ഒരു സംഭവത്തിന് കാരണമായതെന്നുമാണ് മുനീര്‍ പറയുന്നു. അതിനാല്‍ തന്റെ ഭാര്യയെ ഇരു കൈയും നീട്ടി സ്വീകരിക്കുവാന്‍ യാതൊരു മടിയുമില്ലെന്നും മുനീര്‍ പറഞ്ഞു.

Read Also : സംസ്ഥാനത്തെ ക്രിസ്ത്യന്‍ ദേവാലയത്തിലെ ആള്‍ത്താരയില്‍ നിന്ന് ഇസ്ലാമിക പ്രഭാഷണം, പ്രതിഷേധം ശക്തം

അന്‍സിയെ കാണാതാകുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ ചില കാര്യങ്ങള്‍ സംസാരിച്ച് വഴക്കിട്ടിരുന്നു. ഇതിനിടയില്‍ മുനീര്‍ മുഖത്ത് തല്ലുകയും ചെയ്തു. ഇതോടെ അന്‍സി വലിയ രീതിയില്‍ മുനീറുമായി പ്രശ്‌നമുണ്ടാക്കി. ഇതോടെ മുനീര്‍ അസഭ്യം പറയുകയും എത്രയും വേഗം വിവാഹ മോചനം നേടണമെന്നും അന്‍സിയോട് ആവശ്യപ്പെട്ടു. മുനീര്‍ ഇങ്ങനെ പറഞ്ഞതോടെ അന്‍സി പ്രശ്‌നം ലഘൂകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുനീര്‍ സമ്മതിച്ചില്ല. അന്‍സിയെ കാണാതാകുന്ന 18 ന് വൈകുന്നേരമാണ് ഇത് സംഭവിച്ചത്. ഉടന്‍ തന്നെ അഭിഭാഷകനെ കാണമെന്നും അഭിഭാഷകന്‍ ഇപ്പോള്‍ തന്നെ വിളിച്ചില്ലെങ്കില്‍ അന്‍സിയുടെ വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കുമെന്നും പറഞ്ഞു. ഇത്തരത്തില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതിന്റെ ദേഷ്യത്തിലാണ് വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗമായ സഞ്ചുവിനൊപ്പം അന്‍സി പോയതെന്നാണ് മുനീര്‍ പറയുന്നത്.

വളരെ മോശമായി സംസാരിച്ചതിനാലും തല്ലിയതിനാലും ഉള്ള ദേഷ്യമാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും അന്‍സി കാട്ടിയത്. ജയിലിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ സംസാരിച്ചിരുന്നു. എന്നോട് മറ്റൊരു വിവാഹം കഴിക്കാനാണ് ഉപദേശിച്ചത്. താന്‍ മൂലം എല്ലാവര്‍ക്കും അപമാനം നേരിട്ടതിനാല്‍ ഇനി എന്റെ ഒപ്പം വരില്ല എന്നും പറഞ്ഞതായി മുനീര്‍ പറയുന്നു. ആരൊക്കം അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവള്‍ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും ഉണ്ടാവില്ല. എല്ലാം എന്നോടുള്ള വാശിയില്‍ പറയുന്നതാണ് എന്നും മുനീര്‍ പറഞ്ഞു.

അന്‍സിയുമായി വഴക്കിട്ടതിന്റെ എല്ലാ രേഖകളും കയ്യിലുണ്ടെന്ന് മുനീര്‍ പറഞ്ഞു. ഫോണില്‍ സംസാരിച്ച് ദേഷ്യപ്പെട്ടതും അസഭ്യം പറഞ്ഞതും എല്ലാം ശബ്ദ രേഖയായി കയ്യിലുണ്ട്. ഇപ്പോള്‍ ഇതൊക്കെ പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല എന്നും അറിയാം. എങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയെ നഷ്ടപ്പെടാന്‍ കാരണം ഞാനാണെന്ന് ലോകമറിയാനാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് മുനീര്‍ പറഞ്ഞത്. എന്റെ കുഞ്ഞിന് മുലപ്പാല്‍ കിട്ടിയിട്ടും ദിവസങ്ങളായി. അതിനാല്‍ ജയിലില്‍ നിന്നും ഇറങ്ങിയാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണ് മുനീര്‍. അതേ സമയം കാമുകനൊപ്പം പോകണമെന്നു തന്നെയാണ് അന്‍സിയുടെ നിലപാട്.

കഴിഞ്ഞ 18 നാണ് അന്‍സിയെ കാണാതാകുന്നത്. അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്നാണ് യുവതി ഇയാള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലായത്.

രണ്ടു മാസം മുന്‍പാണ് അന്‍സിയും സഞ്ചുവും പ്രണയത്തിലാകുന്നത് എന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അന്‍സിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘ജസ്റ്റിസ് ഫോര്‍ റംസി’ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികള്‍ക്കും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. സഞ്ചു നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററില്‍ പഠിക്കുകയാണ്. സഞ്ചുവിനും അന്‍സിയെ തന്നെ മതി എന്ന നിലപാടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button