ആലപ്പുഴ; ഏറ്റവും തിരക്കേറിയ ദേശീയ പാതയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുന്നു. ആലപ്പുഴ ബൈപ്പാസ് നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തുല്ല്യ പങ്കാളിത്തതോടെ നിര്‍മ്മിക്കുന്ന ബൈപ്പാസിന്റെ 98 ശതമാനം ജോലികളും പൂര്‍ത്തിയാക്കി കഴിഞ്ഞു.ഇതില്‍ 2016 ജൂണ്‍ മാസത്തിനു ശേഷമാണ് 85 ശതമാനം ജോലികളും പൂര്‍ത്തിയായത്.
പൈലുകള്‍, പൈല്‍ ക്യാപുകള്‍, പിയറുകള്‍, പിയര്‍ ക്യാപുകള്‍ എന്നിവ പൂര്‍ണ്ണമായും നിര്‍മ്മിച്ചു. റോഡ് വിപുലീകരണവും പൂര്‍ത്തീകരിച്ചു. സര്‍വ്വീസ് റോഡുകളില്‍ 300 മീറ്ററാണ് ഇനി ബാക്കിയുള്ളത്.
രണ്ട് റെയില്‍വെ ഓവര്‍ ബ്രിഡ്ജുകള്‍ക്കുള്ള അനുമതി വൈകുന്നതാണ് ആലപ്പുഴ ബൈപാസ് വൈകാന്‍ ഇടയാക്കുന്നത്. പാലം നിര്‍മ്മാണത്തിനുള്ള തുക ഒഴിവാക്കാമെന്ന് റെയില്‍വെ ചീഫ് എഞ്ചിനിയര്‍ (ബ്രിഡ്ജസ്) സംസ്ഥാനത്തെ അറിയിച്ചിരുന്നു.
എന്നാല്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാത്തതിനാല്‍ പണി തുടങ്ങാനായില്ല. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് റെയില്‍വേയുമായി പൊതുമരാമത്ത് വകുപ്പ് നിരന്തര ഇടപെടല്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments