Latest NewsKeralaNewsCrime

അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

കൊ​ണ്ടോ​ട്ടി : സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു. മ​ഞ്ചേ​രി ക​രു​വ​മ്ബ്രം കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെയാണ് ജി​ല്ല ആ​ന്‍​റി ന​ര്‍​ക്കോ​ട്ടി​ക് സ്ക്വാ​ഡും കൊ​ണ്ടോ​ട്ടി പൊ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടിയിരിക്കുന്നത്.

മ​ഞ്ചേ​രി ക​രു​വ​മ്ബ്രം പു​ല്ലൂ​ര്‍ ഉ​ള്ളാ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ (38), ചെ​വി​ട്ട​ന്‍ കു​ഴി​യി​ല്‍ സ​ല്‍​മാ​ന്‍​ഫാ​രി​സ് എ​ന്ന സു​ട്ടാ​ണി (35), ക​ണ്ണി​യ​ന്‍ മു​ഹ​മ്മ​ദ് ജം​ഷീ​ര്‍ (31) എ​ന്നി​വ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി ഒ​ന്നാം മൈ​ലി​ല്‍​െ​വ​ച്ച്‌ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച പോലീസ് അറസ്റ്റ് ചെയ്തത്. ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും ഇ​വ​രി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

മ​ഞ്ചേ​രി പു​ല്ലൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ന്‍ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​വ​ര്‍. മ​റ്റു​ള്ള ആ​ളു​ക​ക്കെു​റി​ച്ച്‌ വ്യ​ക്ത​മാ​യ വി​വ​രം ലഭിച്ചിരിക്കുകയാണ്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. പി​ടി​യി​ലാ​യ അ​ബൂ​ബ​ക്ക​റി​ന് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി 10 ക​ഞ്ചാ​വു​കേ​സു​ക​ളും ക​ള​വു കേ​സു​ക​ളു​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button