തിരുവനന്തപുരം: ഹലാലിനെതിരെ പ്രതികരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്. 80:20 അനുപാതത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം സമുദായം കവര്‍ന്നെടുക്കുന്നുവെന്ന പ്രചരണം നടക്കുന്നുണ്ട്. ക്രിസ്ത്യന്‍ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് മുസ്ലിം വിദ്വേഷം വ്യാപകമായി പ്രചരിപ്പിക്കുന്നത്.
എന്നാൽ നല്ല ഭക്ഷണം എന്ന് മാത്രം അര്‍ത്ഥമുള്ള ഹലാല്‍ എന്ന പദത്തെ ആഗോള തീവ്രവാദവും ഹിന്ദു ക്രിസ്ത്യന്‍ വിരുദ്ധ നീക്കവുമായി പ്രചരിപ്പിക്കുന്നു. മുസ്ലിംകളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മൈനോറിറ്റി കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചത്. അത് മുസ്ലികളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് കൂടി ബാധകമാക്കിയതുകൊണ്ടാണ് 80 ശതമാനം മാത്രം മുസ്ലീംകള്‍ക്ക് നിശ്ചയിച്ചത്. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്നും പോപ്പുലര്‍ ഫ്രണ്ട് പറയുന്നു. ഈ വര്‍ഗീയ പ്രചരണത്തിന് മൗനാനുവാദം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മൗനം വെടിയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
Post Your Comments