Latest NewsIndiaNewsCrime

ആടിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

ആഗ്ര: ആടു വീട്ടില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും വെടിവച്ചുകൊന്നു. യുപിയിലെ ആഗ്ര ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.

ഭീകം സിങ് എന്നയാളുടെ ആട് ഗ്യാനിയുടെ വീട്ടില്‍ കടന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പറമ്പില്‍ കടന്ന ആടിനെ ആരോ വടികൊണ്ട് അടിച്ചു. ആടിന്റെ കാല് ഒടിഞ്ഞു. ഇതില്‍ പ്രകോപിതരായ ഗ്യാനി പിസ്റ്റള്‍ എടുത്ത് ബീകത്തിനെയും മകനെയും വെടിവയ്ക്കുകയായിരുന്നു ഉണ്ടായത്. ആശുപത്രിയിലേക്കു കൊണ്ടുപോവും വഴി ഇരുവരും മരിക്കുകയുണ്ടായി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഗ്രാമത്തില്‍ എത്തി. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. ഗ്രാമത്തില്‍ സംഘര്‍ഷ സ്ഥിതിയുണ്ടെന്നും പൊലീസ് കരുതല്‍ സ്വീകരിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button