തിരുവനന്തപുരം: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന റിപ്പോര്‍ട്ട് വന്‍ വിവാദത്തില്‍. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്തയിലാണ് രാജ്യത്തെ ഞെട്ടിച്ച വാര്‍ത്ത വന്നത്. രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പിന്‍വലിച്ചു.
read also : തൃശൂര്‍ പൂരം പഴയപോലെ പ്രൗഡിയോടെ നടത്താന്‍ ശ്രമിക്കുമെന്ന് തിരുവമ്പാടി-പാറേമക്കാവ് ദേവസ്വം ഭാരവാഹികള്‍
‘സിപിഐഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത. ലിങ്ക് ചന്ദ്രികയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് അനുകൂലികളെത്തി. ചന്ദ്രിക വാര്‍ത്തക്ക് മറുപടി എന്ന നിലയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും ബിജെപിയിലും എസ്ഡിപിഐയിലും ചേരുന്നു എന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഎം സൈബര്‍ സഖാക്കള്‍ തന്നെയായിരുന്നു ഈ പ്രചരണത്തിന് പിന്നിലും.
Post Your Comments