ചിറ്റാരിക്കാല്‍ : ആറ് വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മര്‍ദിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നു. മർദ്ദനം സഹിക്കാനാവാതെ കുട്ടി അംഗന്‍വാടിയില്‍ അഭയം തേടതേടുകയാണ് ഉണ്ടായത്. വീട്ടില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാരാ ലീഗല്‍ വളന്റിയറുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കുകയുണ്ടായി.
സംഭവമറിഞ്ഞ ജില്ല ശിശുസംരക്ഷണ യൂനിറ്റ്, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ കൗണ്‍സലിങ് നല്‍കിയശേഷം കുട്ടിയെ വാര്‍ഡ് അംഗം, അംഗന്‍വാടി വര്‍ക്കര്‍, പാരാ ലീഗല്‍ വളന്റിയര്‍, എസ്.ടി. പ്രൊമോട്ടര്‍ എന്നിവരുടെ സഹായത്തോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ശിശുസംരക്ഷണ സ്ഥാപനത്തിലാക്കിയിരിക്കുകയാണ്.
മതിയായ ശ്രദ്ധയും പരിചരണവും നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പന്ത്രണ്ട് വയസുകാരിയായ സഹോദരിയെയും മുമ്ബ് സ്ഥാപനത്തിെന്റ സംരക്ഷണത്തിലാക്കിയിരുന്നു ഉണ്ടായിരുന്നത്. രക്ഷിതാക്കള്‍ വീട്ടില്‍ വാറ്റാറുണ്ടെന്നും നിരവധി പേര് ഇവിടെ മദ്യപിക്കാനായി എത്താറുണ്ടെന്നും കുട്ടി പറഞ്ഞു .
Post Your Comments