KeralaLatest NewsIndia

‘സേവ് കരിപ്പൂര്‍’ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വി മുരളീധരന്റെ പങ്ക് വെളിപ്പെടുത്തി മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീർ

വി മുരളീധരനെ വാനോളം പുകഴ്ത്തി മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീര്‍. വി.മുരളീധരന്റെ ഇടപെടല്‍ മൂലം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള തടസം നീങ്ങിയതായാണ് കെ എം ബഷീർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

✍കെ.എം.ബഷീർ,30.05.2019

വി.മുരളീധരൻ കേന്ദ്ര മന്ത്രിയാ യി, നന്ദിയോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മലയാളികളെ സംബന്ധിച്ചെടുത്തോളം പ്രതീ ക്ഷകൾക്ക് വക നൽകുന്ന മുഹൂ ർത്തമാണെന്ന് അനുഭവപാഠങ്ങ ൾ തെളിയിക്കുന്നു,

“സേവ്കരിപ്പൂർ ” വിഷയവുമായി കഴിഞ്ഞ ജൂൺ 15 തിയ്യതി ചെറിയ പെരുന്നാളിന ഉച്ചക്ക് രണ്ട് മ ണിക്ക് ടീം എം.ഡി.എഫ് കോഴി ക്കോട്ടെ ഗവർമെണ്ട് ഗസ്റ്റ് ഹൗ സിൽ വെച്ച് വി.മുരളീധരനെ കണ്ടു കരിപ്പൂർ അട്ടിമറി സംബന്ധി ച്ച നിർണ്ണായകമായ രേഖകൾ കൈമാറുന്നു.

700 പേജുകൾ ഉള്ള കരിപ്പൂർ രേഖകൾ മുരളീധരന് കൈമാറി യപ്പോൾ,രേഖകളെല്ലാം വ്യോമ യാന മന്ത്രിക്ക് നൽകാമെന്നും മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും വി.മു രളീധരൻ ഞങ്ങളോട് പറഞ്ഞു.

ഞങ്ങൾ നൽകിയ രേഖകളെ ല്ലാം ഡൽഹിയിൽ കേന്ദ്ര വ്യോമ യാന മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിദ്ധ്യത്തിൽ എത്തിച്ച വി.മു രളീധരൻ കരിപ്പൂർ വിഷയം പരി ഹരിക്കുന്നതിന് മനസ് തുറന്ന് പ്രവർത്തിച്ചു,

ഞങ്ങൾ നൽകിയ രേഖകൾ വ്യ ക്തമായി പഠിച്ച മന്ത്രി സുരേഷ് പ്രഭു ,2018 ജൂലൈ 13ന് ടീം എം. ഡി.എഫിനെ വി.മുരളീധരൻ എം.പി.യുടെ നേതൃത്വത്തിൽ ഡൽഹിക്ക് വിളിപ്പിച്ചു.

കരിപ്പൂരി ന് വികാതമായി നിന്നി രുന്ന ഉദ്യോഗസ്ഥ വലയത്തെയെല്ലാം മന്ത്രി വസതിയിൽ വിളിച്ചു വരുത്തിയിരുന്നു.

ആ ചരിത്രപരമായ ഇടപെടലി ന്റെ ഫലമായി 2018 ആഗസ്ത് 09ന് കരിപ്പൂരിൽ കോഡ് Eവിമാ നങ്ങൾക്കുള്ള അനുമതി ലഭിച്ചു.

2018 ഡിസംബർ 05 ന് സൗദി എയർലൈൻസ് വിമാന സർവീ സ് ആരംഭിക്കുകയും, എയർ ഇ ന്ത്യ ജംബോ സർവീസും, എമി റേറ്റ് എയർ സർവീസും “ദൂരം അരികെ ” കാത്തിരിക്കുന്നു.

നാലു വർഷത്തിന്റെ ഇടവേളക്ക് ശേഷം മലബാറിന്റെ വികസന കവാടം, പ്രവാസികളുടെ ആശാ നികേതന് മോചനം കിട്ടിയപ്പോ ൾ യാത്രാദുരിതം കൊണ്ട് കന ത്ത പ്രതിസന്ധി നേരിട്ട ജിദ്ദക്കാ രടക്കമുള്ള പ്രവാസികൾക്ക് വ ലിയ ആശ്വാസമായി.

കരിപ്പൂരിന്റെ പ്രശസ്തിയും തിര ക്കും ഗണ്യമായി ഉയർന്നു, കയറ്റു മതി കമ്പോളങ്ങളും, തൊഴിൽ, ടൂറിസം മേഖലയും ശക്തിയോ ടെ ഉയർത്തെഴുന്നേറ്റു.

വി.മുരളീധരന്റെ ഇടപെടൽ മൂ ലം കരിപ്പൂരിൽ വലിയ വിമാന ങ്ങൾക്കുള്ള തടസം നീങ്ങിയ തോടെ ഹജ്ജ് 2019 കരിപ്പൂരി ലേക്ക് തിരിച്ചു വരാനുള്ള വഴി യൊരുക്കി.

മലബാർ ഡവലപ്പ്മെന്റ് ഫോറം വി.മുരളീധരനുമായി ബന്ധപ്പെട്ട് നേടിയ “സേവ് കരിപ്പൂർ ” നേട്ട ത്തിന് വി.മുരളീധരനോ, അദ്ദേ ഹത്തിന്റെ പാർട്ടിയോ അഞ്ച് രൂപയുടെ ഛായ പോലും ഞങ്ങ ളിൽ നിന്ന് വാങ്ങിയിട്ടില്ല.

കോഴിക്കോട്ട് ഒരു സ്വീകരണം നൽകാൻ ഞങ്ങൾ ശ്രമിച്ചിട്ടും അദ്ദേഹത്തെ ഞങ്ങൾക്ക് കിട്ടിയിട്ടില്ല. കേന്ദ്ര മന്ത്രിയായി അധികാര ത്തിലെത്തിയ വി.മുരളീധരന് സർവ്വവിധ അഭിവാദ്യങ്ങളും നേരുന്നു, ജയ്ഹിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button