Latest NewsKeralaNews

‘വാർത്തകൾ നിങ്ങൾ ഉണ്ടാക്കേണ്ട’; പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് കെ വി തോമസ്

തിരുവനന്തപുരം : മുന്നണി മാറ്റം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ ക്ഷുഭിതനായി കെ വി തോമസ്. കോൺഗ്രസിന്റെ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു കെ വി തോമസ്. ഇതിനിടയിലാണ് വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അതിന് മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞത്. നിങ്ങൾ വാർത്തകളുണ്ടാക്കേണ്ടെന്നും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് കെ വി തോമസ് പറഞ്ഞു.

കോൺഗ്രസുമായി ഇടഞ്ഞുനിന്ന കെ വി തോമസ് സോണിയാ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ചാണ് ‌ഹൈക്കമാൻഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്തെത്തിയത്. ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സോണിയാ ഗാന്ധിയുടെ ഇടപെടലുണ്ടായത്.

എന്നാൽ താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലന്ന് കെ വി തോമസ് പറഞ്ഞു. ചില സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചാരണം വന്നു. പാര്‍ട്ടി വിടുമെന്ന രീതിയിലാണ് പ്രചാരണം വന്നത്. ഇതിനെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കും. സോണിയ പറഞ്ഞാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസയം  കെ വി തോമസ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായ പ്രചാരണം. തന്റെ നിലപാട് വ്യക്തമാക്കുന്നതിന് ശനിയാഴ്ച വാർത്താസമ്മേളനം വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാര്‍ത്താ സമ്മേളനം റദ്ദാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button